ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പോലീസ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 7 പോലീസുകാര്‍ക്ക് പരിക്കേറ്റു.
എം.സി റോഡില്‍ ആഞ്ഞിലിമൂട് റൗണ്ട് എബൗട്ടിന് കിഴക്കായി വെള്ളിയാഴ്ച
രാവിലെ 8.30ഓടെയാണ് അപകടം ഉണ്ടായത്.
ബസ്സില്‍ 32 പോലീസുകാരാണ് ഉണ്ടായിരുന്നത്. ......
യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീന് സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന ആണ് മരിച്ചത്. ......
കൊച്ചി: നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചു. .......

കൊച്ചി: ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ ഉടമ്പടി പ്രകാരം, രാജ്യങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള സമുദ്രങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര വിനിയോഗവും ലക്ഷ്യമിട്ടുള്ള ബി.ബി.എൻ.ജെ കരാർ അഥവാ പുറംകടൽ (ഹൈ സീസ്) ഉടമ്പടി അടുത്ത വർഷം ജനുവരി 17ന് നിലവിൽ വരും.
കരാർ ഔദ്യോഗികമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി ദേശീയതലത്തിൽ ചട്ടക്കൂട് രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ചർച്ചയിൽ നയരൂപീകരണ വിദഗ്ധർ, നിയമവിദഗ്ധർ, ശാസ്ത്രജ്ഞർ, മത്സ്യമേഖലയിലെയും മാരിടൈം വ്യവസായ മേഖലയിലെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യാതിർത്തി കഴിഞ്ഞുള്ള പുറംകടലിലെ സമുദ്രജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള അന്തർദേശീയ ഉടമ്പടിയിൽ ഇന്ത്യ ഉൾപ്പെടെ ഇതുവരെ 145 രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, സി.എം.എഫ്.ആർ.ഐ, സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ് ആൻഡ് ഇക്കോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചർച്ച സംഘടിപ്പിച്ചത്.
കാലാവസ്ഥാ വ്യതിയാനം, അമിതമത്സ്യബന്ധനം, മലിനീകരണം എന്നിവ സമുദ്ര പരിസ്ഥിതിക്ക് വലിയ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ഈ കരാറിന് അതീവപ്രാധാന്യമുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.
മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഉപാധ്യായ ഉദ്ഘാടനം ചെയ്തു. ......
ബെംഗളൂരു: ക്രഷിംഗ്, സ്ക്രീനിംഗ് ഉപകരണ രംഗത്തെ പ്രമുഖരും ഇലക്ട്രിക് ടിപ്പർ നിർമ്മാണത്തിലെ മുൻനിരക്കാരുമായ പ്രൊപ്പൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരുവിൽ വച്ച് നടന്ന എക്സ്കോൺ 2025-ൽ നാല് പുതിയ ഇലക്ട്രിക് ടിപ്പർ മോഡലുകളും ഒരു പുതിയ കണക്റ്റിവിറ്റി പ്ലാറ്റ്ഫോമും വിപുലമായ വിൽപ്പനാനന്തര സേവന പരിപാടിയും പുറത്തിറക്കിക്കൊണ്ട് തങ്ങളുടെ ഇലക്ട്രിക് മൈനിംഗ്, കൺസ്ട്രക്ഷൻ വിഭാഗം വിപുലീകരിച്ചു.
പുതിയതായി അവതരിപ്പിച്ച മോഡലുകളിൽ ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ഫാസ്റ്റ് ചാർജിംഗ് 90 ടൺ ഇലക്ട്രിക് ഡമ്പർ ആയ 90സിഇഡി, ഇന്ത്യയിലെ ആദ്യത്തെ 8x4 മൈനിംഗ് ടിപ്പർ ആയ 70സിഇഡി, കൺസ്ട്രക്ഷൻ ടിപ്പർ ആയ 560എച്ച്ഇവി-എക്സ്, മെച്ചപ്പെടുത്തിയ 470എംഇവി ജെൻ-2 എന്നിവ ഉൾപ്പെടുന്നു. ഈ ഇലക്ട്രിക് ട്രക്കുകൾക്ക് 5,000 സൈക്കിളുകൾ അല്ലെങ്കിൽ 5 വർഷം വരെ നീളുന്ന വാറന്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ......
കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഡിസംബർ 18-ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.രാവിലെ 9.30 ന് ആരംഭിക്കുന്ന ഉച്ചകോടി വൈകിട്ട് 5.30 ന് സമാപിക്കും.
സംരംഭകർക്കും പ്രൊഫഷണലുകൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. സാമ്പത്തിക ഭദ്രത, തൊഴിൽ മേഖലയിലെ എ.ഐ (AI) സാധ്യതകൾ, സൈബർ സുരക്ഷ, വ്യക്തിഗത ആരോഗ്യം, സ്ത്രീകൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.
ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സംഘാടക നിഷ കൃഷ്ണൻ അറിയിച്ചു. ......
ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ കേരള ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ......
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.
കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പറയുന്നത്.
മിനുട്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പ് കൂടിയാണ് പത്മകുമാറിൻ്റെ ജാമ്യഹർജിയിലൂടെ വ്യക്തമാക്കിയത്.
അതേ സമയം സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ......